|    Jul 23 Mon, 2018 12:14 am
FLASH NEWS
Home   >  Sports  >  Cricket  >  

ട്വിറ്ററില്‍ റെയ്‌നയോട് വൈഫൈ പാസ്‌വേഡ് ചോദിച്ച മായന്തിയ്ക്ക് കിട്ടിയ മറുപടി?

Published : 31st October 2017 | Posted By: ev sports

കാണ്‍പൂര്‍: ക്രിക്കറ്റ്് ആരാധകര്‍ക്ക് ഏറെ സുപരിചിതമായ പേരാണ് മായന്തി ലംഗര്‍. കളിക്കളത്തില്‍ കൃത്യമായ അവലോകനങ്ങളുമായി ആരാധക പിന്തുണ പിടുച്ചു പറ്റിയ മായന്തി ലംഗറുടെ ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കാണ്‍പൂരില്‍ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിനിടെ സുരേഷ് റെയ്‌നയോട് വൈഫൈ പാസ്‌വേഡ് ചോദിച്ചാണ് മായതന്തി ട്വീറ്റ് ചെയ്തത്. രഞ്ജി കളിക്കാന്‍ കാണ്‍പൂരില്‍ റെയ്‌ന ഉണ്ടെന്നറിഞ്ഞുകൊണ്ട് മായന്തി ചെയ്ത പോസ്റ്റിനിടെ ഞൊടിയിടയില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഇതോടെ നിരവധി മറുപടികളാണ് മായന്തിയുടെ ട്വീറ്റിനെ തേടിയെത്തിയത്. ധോണിയോട് ചോദിച്ച് നോക്കൂ എന്ന് തുടങ്ങി നിരവധി കമന്റുകളും മായന്തിയുടെ പോസ്റ്റിന് ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയാണ് മായന്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss