|    Jan 19 Thu, 2017 8:36 pm
FLASH NEWS

ട്വിറ്റര്‍ പിറകോട്ടു പോവുന്നു

Published : 15th October 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഒരുകാലത്ത് ഫേസ്ബുക്കിനോടും ഗൂഗഌനോടും കിടപിടിക്കുമെന്നു കരുതപ്പെട്ടിരുന്ന മെസേജ് സര്‍വീസായ ട്വിറ്റര്‍ പിറകോട്ടുപോവുന്നതിന്റെ സൂചനകള്‍. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് സോര്‍സിയെ ഒരിക്കല്‍ പുറത്താക്കിയ കമ്പനി ബോര്‍ഡ് കഴിഞ്ഞ വര്‍ഷം ചീഫ് എക്‌സിക്യൂട്ടീവായി തിരികെ കൊണ്ടുവന്നുവെങ്കിലും ട്വിറ്ററിന്റെ ഓഹരിവില 18 ഡോളറിലേക്ക് താഴ്ന്നു. രണ്ടുവര്‍ഷം മുമ്പ് ട്വിറ്റര്‍ ഉപയോഗിച്ചിരുന്ന ഒരാള്‍ ദിനംപ്രതി ഏതാണ്ട് ഏഴുമിനിറ്റ് സന്ദേശങ്ങള്‍ കൈമാറുന്നതിനു ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്നത് മൂന്നു മിനിറ്റിനു താഴെയായി. ഫേസ്ബുക്ക,് സ്‌നാപ് ചാറ്റ് തുടങ്ങിയ മറ്റു മീറ്റിങ് കമ്പനികളുമായി പിടിച്ചുനില്‍ക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെടുകയാണ്. ഏതാണ്ട് 31 കോടി ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. മുമ്പുണ്ടായിരുന്നതുപോലെ പുതുതായി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. ജാക്ക് തിരികെ വന്നതിനുശേഷം ഹ്രസ്വ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതുമൂലം ട്വിറ്ററിന്റെ പ്രചാരം കൂടുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, 140 വാക്കുകള്‍ എന്ന പരിധിയില്‍ മാറ്റം വരുന്നില്ലെങ്കില്‍ ട്വിറ്ററിനു വളരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും കായികപ്രതിഭകളും മറ്റു മീറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുതുടങ്ങിയത് ട്വിറ്ററിന്റെ പ്രചാരത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 2017ല്‍ ട്വിറ്ററിന്റെ വരുമാനം 270 കോടി ഡോളറില്‍ ഒതുങ്ങുമെന്നും അത് ഓഹരിവിലയെ ബാധിക്കുമെന്നുമാണു കരുതപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക