|    Oct 18 Wed, 2017 12:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ട്വന്റി ലോകകപ്പ് യോഗ്യത: രണ്ടാം ജയം; സിംബാബ്‌വെ ഫൈനല്‍ റൗണ്ടിനരികെ

Published : 11th March 2016 | Posted By: SMR

നാഗ്പൂര്‍: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സിംബാബ്‌വെ ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് ഒരുപടി കൂടി അടുത്തു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെ 11 റണ്‍സിനാണ് സിംബാബ്‌വെ കീഴടക്കിയത്. രണ്ടാം തോ ല്‍വിയോടെ സ്‌കോട്ട്‌ലന്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ നി ശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. സീന്‍ വില്യംസിന്റെ (53) അര്‍ധസെഞ്ച്വറിയാണ് അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 36 പന്തി ല്‍ താരം ആറു ബൗണ്ടറികള്‍ നേടി.
മറുപടിയില്‍ രണ്ടു പന്ത് ശേഷിക്കെ 136 റണ്‍സിനു സ്‌കോട്ട്‌ലന്‍ഡ് പുറത്തായി. റിച്ചി ബെറിങ്ടണ്‍ (36), പ്രെസ്റ്റന്‍ മൊമ്മെന്‍സന്‍ (31) എന്നിവര്‍ മാത്രമേ പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റെടുത്ത വെല്ലിങ്ടണ്‍ മസകാഡ്‌സയാണ് സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക