|    Jul 28 Fri, 2017 2:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ട്വന്റി ലോകകപ്പ് ക്രിക്കറ്റ് യോഗ്യത: സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം

Published : 9th March 2016 | Posted By: SMR

നാഗ്പൂര്‍: ട്വന്റി ലോകകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ യോഗ്യതാ മല്‍സരങ്ങള്‍ക്ക് തുടക്കമായി. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെ 14 റണ്‍സിന് ഹോങ്കോങിനെ പരാജയപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 158 റ ണ്‍സ് നേടി. 59 റണ്‍സെടുത്ത ഓപണര്‍ വൂസി സിബാന്‍ഡയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. എ ല്‍റ്റന്‍ ചിഗുംബുര (30*), മാല്‍ക്കം വാല്ലര്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ ഹോങ്കോങ് പൊരുതിനോക്കിയെങ്കിലും ആറു വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപണര്‍ ജാമി അറ്റ്കിന്‍സനും (53) ക്യാപ്റ്റ ന്‍ തന്‍വീര്‍ അഫ്‌സലിനും (30*) മാത്രമേ ഹോങ്കോങ് നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ.
44 പന്തുകള്‍ നേരിട്ട അറ്റ്കിന്‍സന്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. കേവലം 17 പന്തില്‍ മൂന്നു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് അഫ്‌സല്‍ 31 റണ്‍സ് വാരിക്കൂട്ടിയ ത്.സിംബാബ്‌വെയ്ക്കായി ഡൊണാള്‍ഡ് തിരിപ്പാനോയും തെന്‍ഡായി ചതാരയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ 46 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങുന്നതായിരുന്നു സിബാന്‍ഡയുടെ ഇന്നിങ്‌സ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക