|    Jan 23 Mon, 2017 4:03 am
FLASH NEWS

ട്വന്റി പരമ്പര: ഇന്ത്യയെ ധോണി നയിക്കും

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന രണ്ടു ട്വ ന്റി മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മഹേന്ദ്ര സിങ് ധോണി നയിക്കും. ഇന്നലെയാണ് 14 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.
നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ലോകേഷ് രാഹുലിനെ ട്വന്റി ടീമിലും ഉള്‍പ്പെടുത്തി. ഈ മാസം 27നാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ട്വന്റി. രണ്ടാമത്തെ കളി 28നു നടക്കും.
ഈ വര്‍ഷം നടന്ന ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇന്ത്യയും വിന്‍ഡീസും അവസാനമായി ട്വന്റിയില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ തോറ്റിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക