|    Dec 13 Wed, 2017 6:46 pm
FLASH NEWS
Home   >  Sports  >  Cricket  >  

ട്വന്റി, ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; മലയാളിതാരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

Published : 4th December 2017 | Posted By: vishnu vis


മുംബൈ: ശ്രീലങ്കയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 ടീമില്‍ മലയാളി പേസ്ബൗളര്‍ ബേസില്‍ തമ്പി ഇടം പിടിച്ചു.  അതേ സമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചില്ല. ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി പേസ്ബൗളറാണ് ബേസില്‍ തമ്പി. അവസാന സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത ബേസില്‍ രഞ്ജി ട്രോഫിയിലും മികവ് ആവര്‍ത്തിച്ചതാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. ട്വന്റി 20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഈ മാസം 20നാണ് ആരംഭിക്കുന്നത്. ട്വന്റി20ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേഷ്് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്ഗട്ട്.ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍) മുരളി വിജയ്, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ  രഹാനെ, (വൈസ്. ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക