|    Oct 17 Wed, 2018 8:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ട്വന്റിയില്‍ വീണ്ടും റെക്കോഡ് സൃഷ്ടിച്ച് ക്രിസ് ഗെയില്‍

Published : 18th September 2017 | Posted By: fsq

 

കിങ്‌സ്ടൗണ്‍: ട്വന്റി 20 ക്രിക്കറ്റില്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത സൂപ്പര്‍ താരം ക്രിസ് ഗെയിലിന് വീണ്ടും റെക്കോഡ്. ട്വന്റി ഇന്റര്‍നാഷനല്‍ മല്‍സരത്തില്‍ ആദ്യമായി 100 സിക്‌സറുകള്‍ കണ്ടെത്തുന്ന താരമെന്ന റെക്കോഡാണ് ഇന്നലെ ജമൈക്കന്‍ പവര്‍ഹിറ്റര്‍ അടിച്ചെടുത്തത്. തന്റെ 52ാം മല്‍സരത്തിലായിരുന്നു ഗെയ്‌ലിന്റെ സെഞ്ച്വറി സിക്‌സര്‍ പ്രകടനം. ഇംഗ്ലണ്ടിനെതിരേ ഡര്‍ഹാമില്‍ നടക്കുന്ന ടൂര്‍ണമെന്റിലായിരുന്നു ഗെയ്‌ലിന്റെ പ്രകടനം. ഓപ്പണറായ ഗെയല്‍ 21 പന്തില്‍ നിന്ന് 40 റണ്‍സ് കണ്ടെത്തിയത് നാല് സിക്‌സറുകള്‍ ഉള്‍പ്പെടെ. 49 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്ല്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഗെയ്‌ലിനൊപ്പം എവിന്‍ ലൂയിസും(51) ബാറ്റിങ് താണ്ഡവം പുറത്തെടുത്തതോടെ ജയം വിന്‍ഡീസിനൊപ്പം നിന്നു. ഏക ട്വന്റി ടൂര്‍ണമെന്റില്‍ കാരീബിയന്‍സ് 21 റണ്‍സിനാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരമായ ഗെയ്‌ലിന്റെ പേരിലാണ് മിക്ക റെക്കോഡുകളും. കൂടുതല്‍ സെഞ്ച്വറികള്‍ (18), കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ (65), ആകെ സിക്‌സുകള്‍ (772), ആകെ ഫോറുകള്‍ (804) എന്നീ പ്രധാനപ്പെട്ട റെക്കോഡുകള്‍ ഗെയ്ല്‍ സ്വന്തമാക്കിയതാവട്ടെ, 309 മല്‍സരങ്ങളില്‍ നിന്ന്. വേഗത്തില്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും (30 പന്തില്‍ നിന്ന്) ഗെയ്‌ലിന്റെ പേരിലാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ക്രിസ് ഗെയ്ല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss