|    May 30 Tue, 2017 4:37 am
FLASH NEWS

ട്വന്റിയില്‍ വിരാട് കോഹ്‌ലി തന്നെ നമ്പര്‍ വണ്‍

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐസിസി ട്വന്റി ക്രിക്കറ്റ് ലോക റാങ്കിങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. ഈ വര്‍ഷം സമാപിച്ച ട്വന്റി ലോകകപ്പിലെ മികച്ച പ്രകടനമാണ് കോഹ് ലിയെ ലോക റാങ്കിങില്‍ തലപ്പത്തെത്തിച്ചത് .
ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ റാങ്കിങില്‍ 18ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ യുവ ഓപണര്‍ ലോകേഷ് രാഹുല്‍ 67ല്‍ നിന്ന് 31ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ട്വന്റി പരമ്പരയിലെ  ആദ്യ മല്‍സരത്തില്‍ നടത്തിയ മികച്ച പ്രകടനമാണ് റാങ്കിങില്‍ മുന്നേറാന്‍ രാഹുലിനെ സഹായിച്ചത്.
ബൗളിങ് റാങ്കിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ മൂന്നാം സ്ഥാനത്തേക്ക് കയറി. ബുംറയ്ക്കു പുറമേ സ്പിന്നര്‍ ആര്‍ അശ്വിനും ബൗളിങ് റാങ്കിങില്‍ ആദ്യ 10ല്‍ ഇടംപിടിച്ചു. റാങ്കിങില്‍ നാലാം സ്ഥാനത്താണ് അശ്വിന്‍. വിന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ് ബൗളിങ് റാങ്കിങില്‍ തലപ്പത്ത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day