ട്രൈബല്‍ ആശുപത്രിയില്‍ റേഡിയേഷന് സംവിധാനം
Published : 2nd March 2018 | Posted By: kasim kzm
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നല്ലൂര്‍നാട് അംബേദ്കര്‍ കാന്‍സര്‍ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള റേഡിയോ തെറാപ്പി കീമോതെറാപ്പി യൂണിറ്റുകള്‍ ഉല്‍ഘാടനത്തിന് സജ്ജമായി. കേരളത്തില്‍ ജില്ലാതലത്തിലുള്ള രണ്ടാമത്തെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റാണ് നല്ലൂര്‍നാട് െ്രെടബല്‍ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എറണാകുളത്ത് മാത്രമാണ് ക്യാന്‍സര്‍ കെയര്‍ യൂണിറ്റു നിലവിലുള്ളത്.
അര്‍ബുദ രോഗികള്‍ക്കായി ഇപ്പോള്‍ കീമോ തെറാപ്പി ചികില്‍സയാണ് ഇവിടെ നല്‍കുന്നത്. 2009 ലെ ബിആര്‍ജിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് യൂണിറ്റില്‍ റേഡിയേഷന് മെഷീന് സ്ഥാപിക്കുന്നതിനുള്ള തുക ലഭിച്ചത്. 3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും ഫണ്ട് തികയാത്തതിനെ തുടര്‍ന്ന് വീണ്ടും 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
1.05 കോടി രൂപ ഉപയോഗിച്ച് മെഷീന് സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും മറ്റും പണിതു. 2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാള്‍ട്ട് റേഡിയേഷന് മെഷീന് സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂണിറ്റിനു അംഗീകാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കേണ്ട അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വിദഗ്ദ പരിശോധന നടത്തിയിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ യൂണിറ്റില്‍ സജ്ജീകരിച്ച ക്രമീകരണങ്ങളില്‍ ഇവര്‍ തൃപ്തരാണ്. എല്ലാം അനുകൂലമായി വന്നതോടെ രോഗികള്‍ക്ക് റേഡിയേഷന് നല്കാന് അടുത്ത ദിവസങ്ങളില്‍ തന്നെ കഴിയുമെന്നാണ് പ്രതീക്ഷ. റേഡിയേഷന് ചികിത്സ യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസമാവും. റേഡിയേഷന് ചികിത്സ ആവശ്യം വരുന്ന രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പോകേണ്ട സ്ഥിതിയാണുള്ളത്.
ഇതിനു പരിഹാരമാകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിനെ റീജിണിയല് ക്യാന്‍സര്‍ സെന്റര്‍ മാതൃകയില്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹിക പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള കൂടിയാലോചനാ യോഗം ഇന്ന് രണ്ടിന് മാനന്തവാടി െ്രെടസം ഹാളില്‍ നടക്കുമെന്ന് ബ്ലോക്ക് ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എം ഐ ഷാനവാസ് എംപി, ജില്ലയിലെ എംഎല്‍എ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടത്തുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്, വൈസ് പ്രസിഡന്റ് കെ ജെ പൈലി, ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് നോഡല്‍ ഓഫിസര്‍ ഡോ. എം സന്തോഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.