|    Oct 22 Sun, 2017 9:09 pm
FLASH NEWS
Home   >  Districts  >  Malappuram  >  

ട്രൈനേഴ്‌സ് ട്രൈനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

Published : 15th March 2016 | Posted By: sdq

hyder ali

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിക്കുന്ന ട്രൈനേഴ്‌സ് ട്രൈനിംഗ് പ്രോഗ്രാം ചെയര്‍മാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതപ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖതീബുമാര്‍, ഇമാമുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ട്രൈനേഴ്‌സ് ട്രൈനിങ് പ്രോഗ്രാം ആരംഭിക്കുന്നത്. ജാമിഅഃ നൂരിയ്യയിലെ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ പരിശീലനം നല്‍കുക. മഹല്ല് ഭരണം, ആരാധനാ കാര്യങ്ങളിലെ നേതൃത്വം, പൊതു പ്രവര്‍ത്തനം, മന:ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് ട്രൈനിങ് നല്‍കുക.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, വി. മോയിന്‍മോന്‍ ഹാജി മുക്കം, കാളാവ് സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക