|    Jan 18 Wed, 2017 3:00 am
FLASH NEWS

ട്രോളിങ് നിരോധന സമയത്ത് മല്‍സ്യസമ്പത്തില്‍ കുറവ്

Published : 1st August 2016 | Posted By: SMR

വൈപ്പിന്‍: അശാസ്ത്രീയ മല്‍സ്യബന്ധനം മൂലം ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ മല്‍സ്യം ലഭിച്ചില്ല. ഈ രംഗത്തുള്ളവര്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കും നീങ്ങുന്നതായി
പരമ്പരാഗത മല്‍സ്യത്തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍.  കുറച്ച് ചെമ്മീന്‍ കിട്ടിയതല്ലാതെ സാധാരണയായി ട്രോളിങ് നിരോധന കാലത്ത് ലഭിക്കുന്ന ചാളയും അയലയും ഇക്കുറിയും വള്ളങ്ങള്‍ക്ക് കിട്ടിയില്ല.
അന്യ സംസ്ഥാന തൊഴിലാളികള്‍ ഫൈബര്‍ വഞ്ചികളില്‍ ഇറക്കം കൂടുതലുള്ളതും 1500 ഓളം മീറ്റര്‍ നീളം വരുന്നതുമായ വലിയ ചരട് വലകള്‍ ഉപയോഗിച്ച് 30 ഫാതത്തിലും 40 ഫാതത്തിലും വല വട്ടം നീട്ടി രാത്രികാല മല്‍സ്യബന്ധനം നടത്തുന്നത് മീനുകള്‍ കരയിലേക്ക് ഇറങ്ങിവരുന്നതിനു തടസ്സമുണ്ടാക്കുന്നു.
ആയിരക്കണക്കിന് വഞ്ചികളാണ് കൊച്ചിയുടെയും ചാവക്കാടിന്റെയും ഇടയില്‍ ഇത്തരത്തില്‍ രാത്രികാല മല്‍സ്യബന്ധനം നടത്തുന്നത്. രാത്രികാലങ്ങളില്‍ ഈ വലയുടെ മൂളക്കം കാരണം മീനുകള്‍ കരയിലേക്ക് വരുകയില്ല.
കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും മല്‍സ്യത്തൊഴിലാളികള്‍ തുരത്തിയോടിച്ച ഇവര്‍ ഇപ്പോള്‍ മുനമ്പം കേന്ദ്രമാക്കിയാണ് മീന്‍ കച്ചവടം നടത്തുന്നത്. ഇവരുടെ രാത്രികാല മല്‍സ്യബന്ധനം നിരോധിച്ചില്ലായെങ്കില്‍ കടലില്‍ സംഘര്‍ഷം ഉണ്ടാവുമെന്നും ഇവര്‍ കൊണ്ടുവരുന്ന മീനുകള്‍ മുനമ്പത്ത് വില്‍ക്കാന്‍ അനുവദിക്കരുതെന്നും മല്‍സ്യത്തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. മല്‍സ്യം ലഭിക്കാതായതോ
ടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും പുതിയ കളര്‍ കോഡിങ് നടപ്പാക്കുന്നതിനും മിക്ക വള്ളങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. മല്‍സ്യഫെഡ് വഴി സഹകരണ സംഘങ്ങള്‍ കൊടുത്ത വായ്പ തിരിച്ചടയ്ക്കുവാന്‍ പറ്റുന്നില്ല. മല്‍സ്യത്തൊഴിലാളികളുടെ കിടപ്പാടം ജപ്തിയുടെ ഭീഷണിയിലാണ്. പുതിയ കളര്‍ കോഡിങ് നടപ്പില്‍ വരുത്തുന്നതിനും ക്ഷേമനിധി വിഹിതം കുറച്ച് അടയ്ക്കുന്നതിനും ആറ് മാസങ്ങള്‍ കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടു ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ സൂചിപ്പിച്ചു.
രാത്രികാല മല്‍സ്യബന്ധനത്തിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരിക, ട്രോളിങ് നിരോധനം 90 ദിവസമാക്കുക, നിരോധിച്ച വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം കര്‍ശനമായി തടയുക, ചെറു മീനുകളെ പിടിക്കുന്നതും വില്‍ക്കുന്നതും കര്‍ശനമായി തടയുക, അന്യ സംസ്ഥാന തൊഴിലാളികളെ കര്‍ശനമായി നിയന്ത്രിക്കുക, ട്രോള്‍ ബോട്ടുകള്‍ കരവലി നടത്തുന്നത് തടയുക, പുതിയ യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാതിരിക്കുക, മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക, ഗോശ്രീ ഫിഷിങ് ഹാര്‍ബറിന്റെ പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം ശക്തമാക്കുമെന്നു തീരദേശ സംരക്ഷണ സമിതിയുടെ പ്രസിഡന്റും പരമ്പരാഗത മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറിയുമായ പി വി ജയന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക