|    Oct 18 Wed, 2017 4:56 pm
FLASH NEWS

ട്രോളിങ് നിരോധനത്തിന് ശേഷം കാളമുക്ക് ഹാര്‍ബറില്‍ ഉല്‍സവപ്രതീതി

Published : 8th August 2017 | Posted By: fsq

 

വൈപ്പിന്‍: ട്രോളിങ് നിരോധനത്തിന് ശേഷം ഇതാദ്യമായി കാളമുക്ക് ഹാര്‍ബര്‍ ഉല്‍സവലഹരിയില്‍. ആഴക്കടലില്‍ മല്‍സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ ഒരുവിഭാഗം ഹാര്‍ബറില്‍ കയറിയതോടെ കണവയും കൂന്തലും— കിളിമീനും കിനാവള്ളിയുമൊക്കെയായി തിരികെയെത്തിയതോടെ ഹാര്‍ബറുകള്‍ ഉല്‍സവലഹരിയിലായി. ഒരാഴ്ചമുമ്പ് തീരംവിട്ട ബഹുഭൂരിപക്ഷം ബോട്ടുകളും തിങ്കളാഴ്ച കരക്കെത്തി. മൂന്നു— ലക്ഷം മുതല്‍ അഞ്ചു— ലക്ഷം രൂപ വരെ വിലയുള്ള മല്‍സ്യങ്ങളുമായാണ് അവര്‍ കരക്കടുത്തത്. മുപ്പതോ—ളം ബോട്ടുകളാണ് അടുത്തത്. ഇതിന്റെ ഇരട്ടിയോളം ബോട്ടുകള്‍  മുനമ്പം ഹാര്‍ബറിലും എത്തി. എല്ലാത്തരം മല്‍സ്യങ്ങളുമുണ്ടായെങ്കിലും കണവക്കായിരുന്നു കൂടുതല്‍ വില. വലിയതിനു കിലോഗ്രാമിന് 300നും 360നും ഇടയില്‍ വില്‍പന നടന്നു.— കൂന്തല്‍ ചെറുതാ—യതിനാല്‍ വില കുറഞ്ഞു. എന്നാല്‍ കിളിമീന്റെ ലഭ്യത കുറഞ്ഞതിനാല്‍ ഡിമാന്റ് കൂടി. ചെറിയ കിളിക്ക് 30 മുതല്‍ 60 രൂപ വരെ വിലവന്നു. വലുതിനു 120 രൂപയോളമാണ് വില. രണ്ടോ മൂന്നോ ദിവസത്തെ മല്‍സ്യബന്ധനം കഴിഞ്ഞ് എത്തിയ ബോട്ടുകള്‍ക്ക് നന്നായി കരിക്കാടി ചെമ്മീന്‍ ലഭിച്ചെങ്കിലും ഇപ്പോള്‍ ലഭ്യത കുറഞ്ഞു. തീരെ ചെറിയ ചെമ്മീന്‍ ആയതിനാല്‍ വില കുറവാണ്. ബോട്ടുകള്‍ എല്ലാം എത്തിത്തുടങ്ങിയതോടെ കച്ചവടക്കാരും മല്‍സ്യം കയറ്റുന്ന തൊഴിലാളികളും മറ്റ് അനുബന്ധ മേഖലകളും  സജീവമായിട്ടുണ്ട്. മൂന്നാഴ്ചയോളം ഹാര്‍ബറുകളില്‍ വന്‍ തിരക്കായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക