|    Jan 21 Sat, 2017 10:03 am
FLASH NEWS

ട്രോളിങ് നിരോധനം കഴിഞ്ഞു; ചാകര തേടി ബോട്ടുകള്‍ കടലിലിറങ്ങി

Published : 1st August 2016 | Posted By: SMR

അമ്പലപ്പുഴ: നാല്‍പത്തിയഞ്ചു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം കേരള തീരത്തു നിന്നും ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് കടലില്‍ ഇറങ്ങി. നിരോധന കാലയളവില്‍ കായലു കളിലും ഹാര്‍ബറുകളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ഇന്ധനം നിറച്ച് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടലില്‍ ഇറക്കിയത്.
നീണ്ട കര, തോട്ടപ്പള്ളി, കൊച്ചി, ഹാര്‍ബറുകളില്‍ നിന്നായി നൂറുകണക്കിന് ബോട്ടുകളാണ് ഇന്നലെ കടലില്‍ ഇറക്കിയത്.രണ്ടു ദിവസത്തിനു ശേഷം ബോട്ടുകള്‍കരക്കടുക്കുവാന്‍ തുടങ്ങും. ഇതോടെ വിപണിയില്‍ ഇപ്പോഴുള്ള മല്‍സ്യക്ഷാമത്തിന് അറുതി വരും.ചെമ്മീന്‍, കണവ ,മാന്തല്‍, ആവോലി, അയല, സ്രാവ്, ചൂര, നെയ്മീന്‍ തുടങ്ങിയ മുന്തിയ ഇനം മല്‍സ്യ കൊയ്ത്തിലാണ് ബോട്ടുകളുടെ പ്രതീക്ഷ. അതേ സമയം ബോട്ടുകള്‍കടലിലിറക്കിയതോടെ വള്ളങ്ങളില്‍ പണിയെടുക്കുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. ബോട്ടുകള്‍ സുലഭമായി മല്‍സ്യം കരയ്‌ക്കെത്തിക്കുന്നതോടെ തങ്ങള്‍ പിടിച്ചു കൊണ്ടുവരുന്ന മീനുകള്‍ക്ക് ആവശ്യക്കാരില്ലാതുവുമെന്ന ആശങ്കയാണ് പരമ്പരാഗതമല്‍സ്യത്തൊഴിലാളികളെ അലട്ടുന്നത്.
ട്രോളിങ് നിരോധന കാലയളവില്‍ പ്രതീക്ഷക്കൊത്ത് ചെമ്മീന്‍ അടക്കമുള്ള മല്‍സ്യങ്ങള്‍ കിട്ടാതിരുന്നതും ഇവര്‍ക്ക് തിരിച്ചടിയായി. പ്രധാന ചാകരസ്ഥലമായ പുന്നപ്ര ചള്ളിയില്‍ ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറുകണക്കിനു വള്ളങ്ങളെത്തിയെങ്കിലും ഏതാനും ചിലവള്ളങ്ങള്‍ക്കു മാത്രമാണ് മല്‍സ്യ കൊയ്ത്തു ലഭിച്ചത്.മറ്റുള്ളവര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത മിച്ചമായെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക