|    Mar 26 Sun, 2017 2:43 pm
FLASH NEWS

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Published : 14th June 2016 | Posted By: SMR

trolling

പൊന്നാനി: ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍വരും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ജൂലൈ 31 വരെ 47 ദിവസം യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോവുന്നതിനാണു നിരോധനം. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ വള്ളങ്ങള്‍ക്കു നിരോധനം ബാധകമല്ല. തീരദേശത്തെ ഡീസല്‍ പമ്പുകള്‍ അടച്ചിട്ടു. വള്ളങ്ങള്‍ക്ക് ഡീസല്‍ നല്‍കാന്‍ മല്‍സ്യഫെഡിന്റെ പമ്പുകള്‍ പ്രവര്‍ത്തിക്കും. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലിസും നിരോധനകാലയളവില്‍ കടലില്‍ പട്രോളിങ് നടത്തും. അന്യസംസ്ഥാന ബോട്ടുകളോട് തീരംവിടാന്‍ നിര്‍ദേശിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക