|    Jan 18 Wed, 2017 11:34 am
FLASH NEWS

ട്രോളിങ് നിരോധനം അവസാനിച്ചു മല്‍സ്യത്തൊഴിലാളികള്‍ പ്രതീക്ഷയില്‍

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: ഒന്നരമാസത്തെ ട്രോളിങ് നിരോധനം ഇന്ന് പുലര്‍ച്ചെ അവസാനിച്ചതോടെ മല്‍സ്യത്തൊഴിലാളികളുടെ പഞ്ഞമാസത്തിന് താല്‍ക്കാലിക വിരാമമായി.
മണ്‍സൂണ്‍ കാലത്തെ പഞ്ഞമാസം കടന്ന് വലനിറയെ മല്‍സ്യവുമായി തീരത്തണയുമെന്ന പ്രതീക്ഷയോടൊപ്പം കടല്‍ക്ഷോഭം മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയാവുന്നു. ബോട്ടുകള്‍ കടലിലിറങ്ങാന്‍ കഴിയുമോയെന്ന ഭീതിയും മല്‍സ്യമേഖലയിലുണ്ട്.
കഴിഞ്ഞ ജൂണ്‍ 15ന് ആരംഭിച്ച ട്രോളിങ് നിരോധനകാലത്തിനാണ് ഇന്ന് വിരാമിട്ടത്. മീന്‍ തേടി വീണ്ടും കടലിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കി. നെയ്‌തെടുത്ത വലകള്‍ ഒരുക്കുന്നതിന്റെ തിരക്കാണ് ഇപ്പോള്‍ കടപ്പുറത്ത്. പലരും വായ്പ എടുത്തും പണയം വച്ചുമാണ് ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.  സ്വര്‍ണം പണയംവച്ചും കടം വാങ്ങിയുമാണ് പലരും ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത്.
ട്രോളിങ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയും വിപണിയില്‍ ഉണ്ട്. കഴിഞ്ഞ ഒന്നരമാസക്കാലമായി ചുമട്ട് തൊഴിലാളികളും മീന്‍ തരംതിരിക്കുന്നവരെല്ലാം ഇനി ഹാര്‍ബറുകളില്‍ സജീവമാവും. ഐസ് നിറയ്ക്കുന്ന ഫാക്ടറികളും ഇന്നലയോടെ സജീവമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക