|    Oct 21 Sat, 2017 4:48 am
FLASH NEWS

ട്രോളര്‍ ബോട്ടിടിച്ച് മീന്‍പിടിത്ത വള്ളം തകര്‍ന്നു

Published : 17th November 2016 | Posted By: SMR

വിഴിഞ്ഞം: വിഴിഞ്ഞത്ത് ട്രോളര്‍ ബോട്ടിടിച്ച് മീന്‍പിടിത്ത വള്ളം തകര്‍ന്നു. രണ്ടു മല്‍സ്യത്തൊഴിലാളികള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഒരാള്‍ക്ക് തലയ്ക്കു പരിക്കേറ്റു. ഇടിച്ചിട്ട ബോട്ട് നിര്‍ത്താതെ തമിഴ്‌നാട് ഭാഗത്തേക്ക് ഓടിച്ച് പോയി. തകര്‍ന്നു കഷണങ്ങളായ വള്ളത്തില്‍ നിന്ന് തെറിച്ചു കടലില്‍ വീണ തൊഴിലാളികളെ മറ്റു വള്ളക്കാര്‍ രക്ഷപ്പെടുത്തി. അടിമലത്തുറ സ്വദേശികളായ യൂജിന്‍ (32), ലൂയിസ് (51) എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ അടിമലത്തുറയ്ക്ക് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളിലായിരുന്നു സംഭവം. വള്ളം ആങ്കര്‍ ചെയ്തു മീന്‍പിടിക്കുകയായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ലൂയിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുട്ടായിരുന്നതിനാല്‍ ഇടിച്ചിട്ട ബോട്ടിനെ തിരിച്ചറിയാനായില്ലെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞതായി തീരദേശ പോലിസ് അറിയിച്ചു. തകര്‍ന്ന വള്ളത്തെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍ കെട്ടി വലിച്ച് വിഴിഞ്ഞം തുറമുഖത്തടുപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക