|    Aug 19 Sun, 2018 3:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ട്രോളര്‍മാര്‍ക്ക് പണികൊടുത്ത് കലക്ടറുടെ മധുര പ്രതികാരം

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: നിരവധി തവണ ട്രോളര്‍മാരുടെ ആക്രമണത്തിനിരയായ ജില്ലാ കലക്ടര്‍ ഇക്കുറി ട്രോളര്‍മാര്‍ക്ക് പണികൊടുത്തു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മധുര പ്രതികാരം തീര്‍ത്തത്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ (ട്രോളന്‍മാരെ, ട്രോളത്തികളെ) എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആഗോള താപനത്തിനെതിരേയുള്ള സി 5 പദ്ധതിയില്‍ ട്രോളര്‍മാരുടെ കഴിവും ഊര്‍ജവും ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ ഓ ര്‍മിപ്പിക്കുന്നു. മഴക്കാലത്ത് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കലക്ടര്‍ ട്രോളര്‍മാരുടെ ആക്രമണത്തിനിരയായിരുന്നു.
ആഗോള താപനവും മനുഷ്യകേന്ദ്രീകൃതമായ പ്രവൃത്തികളും കൊണ്ട് രൂപാന്തരപ്പെട്ട കാലാവസ്ഥാ വ്യതിയാനമാണ് പേമാരിയുടെ ഉറവിടം. ഈ വ്യതിയാനം നമുക്കും വരുംതലമുറയ്ക്കും അപകടകരമായ ഭാവി പ്രദാനം ചെയ്യും. ഇതു ചെറുക്കാന്‍ ഒത്തൊരുമയോടു കൂടിയ പിന്തുണ ആവശ്യമാണ്. സുസ്ഥിരമായ ഭാവി ലക്ഷ്യമിടുന്ന പദ്ധതിക്ക് നിങ്ങളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ക്രിയാത്മകതയും അനിവാര്യമാണ്. അതിനായി നമുക്കൊരുമിച്ചു ഭൂമിയുടെ നിലനില്‍പിനായി പൊരുതാമെന്നും കലക്ടര്‍ ഓര്‍മിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss