|    Nov 19 Mon, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രൊക്ക് അറ്റകുറ്റപ്പണി: പാസഞ്ചര്‍, മെമു തീവണ്ടികള്‍ റദ്ദാക്കി

Published : 11th August 2018 | Posted By: kasim kzm

കാച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളെയും ഈമാസം 19നും 14 പാസഞ്ചര്‍, മെമു തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
എറണാകുളത്ത് നിന്നും രാവിലെ ആറിന് പുറപ്പെടുന്ന എറണാകൂളം-ഗുരുവായൂര്‍ പാസഞ്ചര്‍,ഗുരുവായൂരില്‍ നിന്നു ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍, ഗുരുവായൂരില്‍ നിന്നു രാവിലെ ഒമ്പതിന് പുറപ്പെടന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ച ര്‍, തൃശൂരില്‍ നിന്നു രാവിലെ 10.55 ന് പുറപ്പെടുന്ന തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍,ആലപ്പുഴയില്‍ നിന്നു രാവിലെ ഏഴിന് പുറപ്പെടുന്ന ആലപ്പുഴ- കായംകുളം പാസഞ്ചര്‍, കായംകുളത്ത് നിന്നു രാവിലെ 8.35 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, എറണാകുളത്ത് നിന്നു രാവിലെ 10.05 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍, കായംകുളത്ത് നിന്നു ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ റദ്ദാക്കി.
എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് 12 ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ച ര്‍, കായംകുളത്ത് നിന്നു വൈകുന്നേരം 05.10 ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍, കൊ ല്ലം ജങ്ഷനില്‍ നിന്നു രാവിലെ 11.10 ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, എറണാകുളത്ത് നിന്നു രാത്രി 07.40 ന് പുറപ്പെടന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു, പാലക്കാട് നിന്നു രാവിലെ 08.25 ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു, എറണാകുളത്ത് നിന്നു വൈകീട്ട് 03.10 ന് പുറപ്പെടുന്ന എറണാകുളം-പാലക്കാട് മെമു എന്നീ സര്‍വീസുകളാണ് നാളെയും 19 നും റദ്ദാക്കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss