|    Aug 21 Mon, 2017 10:15 am
Home   >  Todays Paper  >  Page 4  >  

ട്രെയ്‌നിങ് കോളജിന്റെ പേരില്‍ വ്യാപക തട്ടിപ്പ്; പെരിന്തല്‍മണ്ണയില്‍ 68 ലക്ഷം തട്ടി

Published : 10th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍ സേഫ്റ്റി ട്രെയ്‌നിങ് കോളജ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് വ്യാജ സര്‍ക്കാര്‍ രേഖകള്‍ ചമച്ച് വ്യാപക തട്ടിപ്പ്. പെരിന്തല്‍മണ്ണയില്‍ സംഘം 68 ലക്ഷം രൂപ തട്ടി. സംഘത്തിലെ ട്രസ്റ്റ് മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരേ പോലിസ് അന്വേഷണം തുടങ്ങി. പാലക്കാട്ടും കാസര്‍കോട്ടും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പോലിസ്. കുടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും അന്വേഷണസംഘം  പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറം വലമ്പൂര്‍ ശ്രീ ധര്‍മ ചാരിറ്റമ്പിള്‍ ട്രസ്റ്റ് മാനേജരും സെക്രട്ടറിയുമാണ് ഓള്‍ ഇന്ത്യ റെയില്‍ സേഫ്റ്റി ട്രെയ്‌നിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശാഖകള്‍ തുടങ്ങാമെന്നു സര്‍ക്കാര്‍ രേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ച് സോമനാഥന്‍ ട്രസ്റ്റില്‍ നിന്നും 68 ലക്ഷം രൂപ തട്ടിയത്. കേരളത്തിലുടനീളം ശാഖകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ രേഖകള്‍ കൈവശം ഉണ്ടെന്ന് വിശ്വസിപ്പിച്ചാണു സംഘം പണം തട്ടി കമ്പളിപ്പിച്ചതെന്ന് കാണിച്ച് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറക്ക് സോമനാഥന്‍ ട്രസ്റ്റ് ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് പെരിന്തല്‍മണ്ണ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സിഐ ഷാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപമുള്ള ശ്രീധര്‍മാ ട്രസ്റ്റിന്റെ ഓഫിസ് റെയ്ഡ് നടത്തി അനുബന്ധ രേഖകള്‍ പിടിചെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക