|    May 27 Sat, 2017 3:47 pm
FLASH NEWS

ട്രെയിന്‍ സ്‌ഫോടനം: ബംഗ്ലാദേശി പൗരന് വധശിക്ഷ

Published : 31st July 2016 | Posted By: SMR

ജാവുന്‍പൂര്‍(യുപി): ശ്രംജീവി എക്‌സ്പ്രസ് ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഹുജി പ്രവര്‍ത്തകനായ ബംഗ്ലാദേശി പൗരന്‍ ആലംഗിര്‍ എന്ന റോണിക്ക് കോടതി വധശിക്ഷ വിധിച്ചു. ഏഴുലക്ഷം പിഴയടയ്ക്കാനും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ ബംഗ്ലാദേശി പൗരന്‍ ഉബേദൂര്‍ റഹ്മാന്റെ ശിക്ഷ ആഗസ്ത് രണ്ടിന് പ്രഖ്യാപിക്കും. 2005 ജൂലൈ 28ന് ജാവുന്‍പൂര്‍ സ്റ്റേഷനിലാണ് സംഭവം. പട്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പോവുകയായിരുന്ന ശ്രംജീവി എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍ സൂക്ഷിച്ച ആര്‍ഡിഎക്‌സാണ് പൊട്ടിത്തെറിച്ചത്. 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day