|    Jul 21 Fri, 2017 12:18 pm
FLASH NEWS

ട്രെയിന്‍ വഴി മദ്യക്കടത്ത് സജീവമാക്കി മാഫിയകള്‍

Published : 8th September 2016 | Posted By: SMR

മാഹി: ഓണ സീസണായതോടെ മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയപ്പോള്‍ മാഫിയകള്‍ മറുവഴി തേടി. എക്‌സൈസ് വകുപ്പും പോലിസും പരിശോധന ശക്തമാക്കിയതോടെ റോഡ് മാര്‍ഗം മദ്യം കടത്തുന്നതില്‍ നിന്ന് പിന്‍വലിഞ്ഞ സംഘം ഇപ്പോള്‍ ട്രെയിന്‍ വഴിയാക്കിയത്. ഉച്ചയ്ക്കുള്ള കോയമ്പത്തൂര്‍-മംഗലാപൂരം ലോക്കല്‍ ട്രെയിനിലാണ് ഇപ്പോള്‍ കൂടുതലായും മദ്യം കടത്തുന്നത്. വണ്ടി വരുന്നതിന് മുമ്പുതന്നെ റെയില്‍വേ സ്റ്റേഷനടുത്തെ കുറ്റിക്കാട്ടില്‍ മദ്യം ഒളിപ്പിക്കും. തീവണ്ടി സ്റ്റേഷനിലെത്തിയാല്‍ പിന്‍വശത്ത് കൂടെ മദ്യവുമായി കയറും. ഇതാണ് പുതിയ മാര്‍ഗമായി കടത്തുകാര്‍ സ്വീകരിച്ചിട്ടുള്ളത്. മാഹിയുടെ അയല്‍ പ്രദേശങ്ങളായ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ്, മാഹി പാലം എക്‌സൈസ് ചെക്ക് പോസറ്റ്, കോപ്പാലം, മാക്കുനി ചൊക്ലി എന്നിവിടങ്ങളില്‍ പോലിസും എക്‌സൈസ് വകുപ്പും നിരന്തര പരിശോധനശക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് റോഡ് വഴിയുള്ള മദ്യക്കടത്ത് തടസ്സപ്പെട്ടത്. —അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ മദ്യം പിടികൂടാന്‍ പോലിസ് നായയെയും ഉപയോഗിക്ക ുന്നുണ്ട്.  മാഹി റെയില്‍വെ സ്‌റ്റേഷനിലും പരിസര പ്രദേശത്തും പോലിസ് നായയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് എക്‌സൈസ് വകുപ്പ് വെളിപ്പെടുത്തി. ഓണ സീസണിലെ അനധികൃത മദ്യക്കടത്ത് തടയാന്‍ നേരത്തെ തന്നെ എക്‌സൈസ് സംഘം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ സര്‍ക്കിളിന് കീഴിലും ഇതിനായി ടീമിനെയും സജ്ജീകരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നമ്പറും വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ വിജയം കണ്ടപ്പോഴാണ് മദ്യമാഫിയകള്‍ ബദല്‍മാര്‍ഗം സ്വീകരിച്ചത്. കര്‍ണാടകയില്‍ നിന്നും മാഹിവഴിയുമാണ് ജില്ലയിലേക്ക് അധികവും മദ്യംകടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക