|    Oct 24 Wed, 2018 1:48 am
FLASH NEWS

ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പെട്ടി കിട്ടി; ജീവിതം തിരികെ ലഭിച്ച സന്തോഷത്തില്‍ അജിത്കുമാര്‍

Published : 28th September 2017 | Posted By: fsq

 

അമ്പലപ്പുഴ: കാക്കാഴത്ത് റെയില്‍വേക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തി.പെട്ടി കായംകുളം സ്വദേശിയില്‍ നിന്ന് യാത്രക്കിടെ നഷ്ടപ്പെട്ടത്.ജീവിതം തിരികെ കിട്ടിയ ആശ്വാസത്തില്‍ പെട്ടിയുടമ അജിത് കുമാര്‍. കായംകുളം പെരിങ്ങല വിജയ വിഹാറില്‍ അജിത് കുമാറിനാണ് നഷ്ടപ്പെട്ട പെട്ടിയോടൊപ്പം ജീവിതവും തിരികെ ലഭിച്ചത്. വര്‍ഷങ്ങളായി ബറോഡയിലെ പേപ്പര്‍മില്ലില്‍ ജോലി നോക്കി വരുന്ന ഇദ്ദേഹം മറ്റൊരു ജോലിക്കു വേണ്ടി ഇറാനിലേക്കു പോവുന്നതിനായി സ്വന്തം നാടായ കായംകുളത്തേക്കുള്ള യാത്രക്കിടെയാണ് വിദേശത്തേക്കു പോവുന്നതിനു വേണ്ടിയുള്ളതടക്കം സകലരേഖകളും സൂക്ഷിച്ചിരുന്ന പെട്ടി  നഷ്ടമായത്.കഴിഞ്ഞ ദിവസം അഞ്ചോടെയായിരുന്നു സംഭവം. ബറോഡയില്‍ നിന്നും അമൃതസര്‍ കൊച്ചുവേളി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന ഇദ്ദേഹം പുന്നപ്ര ഭാഗത്തുവച്ച് പെട്ടി ട്രെയിന്റെ വാതിലിനടുത്തേക്ക് നീക്കിവച്ചു. എന്നാല്‍ കായംകുളം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ പെട്ടി കാണാതാവുകയായിരുന്നു..തുടര്‍ന്ന് പരിഭ്രാന്തിയിലായ ഇദ്ദേഹം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. രാത്രി വൈകുവോളം റെയില്‍പാതയിലൂടെ കിലോമീറ്ററുകളോളം നടന്ന് അന്വേഷണം നടത്തിയെങ്കിലും പെട്ടികണ്ടെത്താനായില്ല. നിരാശനായി മടങ്ങിയ അജിത് കുമാര്‍ ഇന്നലെ രാവിലെ 10 ഓടെ വീണ്ടും ആലപ്പുഴ റെയില്‍വെ സ്‌റ്റേഷനിലെത്തി പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കാക്കാഴം റെയില്‍വേ ക്രോസ്സിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പെട്ടി കിടക്കുന്ന വിവരം അമ്പലപ്പുഴ പോലിസറിയുന്നത്. പോലിസെത്തി പെട്ടി സ്‌റ്റേഷനിലെത്തിച്ച് തുറന്നു പരിശോധിക്കുന്നതിനായി ബോംബ് സ്‌ക്വാഡിനെയും വിവരമറിയിച്ചു.ഇതോടൊപ്പം റെയില്‍വേ സ്‌റ്റേഷനുകളിലും വിവരം അറിയിച്ചു.ഈ സമയം അജിത് കുമാര്‍ ആലപ്പുഴ ആര്‍പിഎഫ് ഓഫിസിലുണ്ടായിരുന്നു. ഉടന്‍  അമ്പലപ്പുഴ പോലിസ് സ്‌റ്റേഷനിലെത്തി ബോംബു സ്‌ക്വാഡിനെ പെട്ടി തുറന്നു കാണിച്ചു.പെട്ടിയില്‍ വസ്ത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, യാത്രാരേഖകള്‍, ഒപ്പിട്ട ചെക്ക് എന്നിവ ഉണ്ടായിരുന്നു. ഒന്നും നഷ്ടമായില്ല. തുടര്‍ന്ന് ഏറെ സന്തോഷത്തില്‍ അജിത് കുമാര്‍ പെട്ടിയുമായി മടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss