|    Oct 20 Fri, 2017 3:36 am
Home   >  Todays Paper  >  page 12  >  

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു പൈസയ്ക്ക് ഇന്‍ഷുറന്‍സ്

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ദീപാവലി പ്രമാണിച്ച് തീവണ്ടിയാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക റെയില്‍വേ അധികൃതര്‍ ഒരു പൈസയായി കുറച്ചു. കഴിഞ്ഞമാസം ഒന്നിന് നടപ്പാക്കിയ പദ്ധതിയുടെ പ്രീമിയം 92 പൈസയായിരുന്നു. ഈ മാസം 31 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകള്‍ക്കും പദ്ധതി ബാധകമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു. പദ്ധതി റെയില്‍വേയുടെ ദീപാവലി സമ്മാനമാണെന്നും ഇന്നലെ രാവിലെ വരെ പദ്ധതിയില്‍ 1,20,87,625 യാത്രക്കാര്‍ അംഗങ്ങളായിട്ടുണ്ടെന്നും ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ മനോച്ച പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക