|    Feb 24 Fri, 2017 11:26 pm
FLASH NEWS

ട്രെയിന്‍ യാത്രക്കാരന്റെ ബാഗ് മോഷണം പോയതായി പരാതി

Published : 29th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം-കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. കണ്ണൂര്‍ പൂവ്വത്തൂര്‍ പവിത്രം നിലയത്തില്‍ പ്രകാശന്റെ ബാഗാണ് മോഷണം പോയത്. 80000രൂപ, രണ്ട് എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ബൈക്കിന്റെ താക്കോല്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് സീറ്റില്‍വച്ച ശേഷം ചായ കുടിക്കാന്‍ പോയി വന്നപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിയുന്നത്. തൃശൂരില്‍ നിന്ന് ജനറല്‍ ടിക്കറ്റ് എടുത്ത അജ്ഞാതന്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്നതായി പ്രകാശന്‍ റെയില്‍വേ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാഗ് നഷ്ടമായ ശേഷം ഇയാളെയും സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ കാണാനില്ലായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണം നടത്തിയ ശേഷം അജ്ഞാതന്‍ തൊട്ടടുത്ത പ്ലാറ്റ്‌ഫോമില്‍ കിടന്ന ട്രെയിനില്‍ കയറി പോയിരിക്കാമെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക