|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ട്രെയിന്‍ മുകളിലൂടെ പാഞ്ഞുപോയിപോറല്‍ പോലുമേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു

Published : 21st November 2018 | Posted By: kasim kzm

ലഖ്‌നോ: കുതിച്ചെത്തിയ ട്രെയിനിനടിയില്‍ നിന്ന് ഒരു വയസ്സുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് നാടകീയ സംഭവം. റെയില്‍വേ പാളത്തിലേക്ക് തെറിച്ചുവീണ കുഞ്ഞിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി നില്‍ക്കുകയായിരുന്നു രക്ഷിതാക്കളും യാത്രക്കാരും.
ട്രെയിന്‍ പോയി കഴിഞ്ഞ ഉടനെ ഒരു ചെറുപ്പക്കാരന്‍ പാളത്തിലേക്ക് ചാടി കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണ് എല്ലാവരും ആ കാഴ്ച കണ്ടത്. പാളത്തില്‍ വീണ ഒരു വയസ്സുകാരനായ സാഹിബ് ട്രെയിന്‍ പോവുന്നതുവരെ അനങ്ങാതെ കിടന്നതിനാലാണ് ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ടത്.
അമ്മയുടെ മടിയില്‍ക്കിടന്ന കുഞ്ഞ് പാളത്തിലേക്കു തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അമ്മ ചാടാന്‍ ഒരുങ്ങുമ്പോഴേക്കും ട്രെയിന്‍ കുഞ്ഞിനു മുകളിലൂടെ പോവുകയും ചെയ്തു.
എന്നാല്‍, പാളത്തോട് തൊട്ടടുത്തു കിടന്ന കുഞ്ഞ് കരയാതെ, അനങ്ങാതെ കിടന്നതിനാലാണ് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss