|    Aug 17 Thu, 2017 5:17 pm
FLASH NEWS

ട്രെയിന്‍ തട്ടി യുവതിക്കു പരിക്ക്

Published : 6th November 2016 | Posted By: SMR

വടകര: പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി യുവതിക്കു ഗുരുതര പരിക്ക്. കുരിയാടി കൈതയില്‍ വളപ്പില്‍ വള്ളിക്കാണ് (40) പരിക്ക്. ഇവരെ ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റെയില്‍പാളത്തിനോടു ചേര്‍ന്നു നടന്നുപോകുമ്പോള്‍ ഇതുവഴി വന്ന കുര്‍ള എക്‌സ്പ്രസ് തട്ടുകയായിരുന്നു. നടക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതിനാല്‍ താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് എഞ്ചിനു പിന്നിലെ കംപാര്‍ട്ടുമെന്റ് തട്ടുന്നത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വടകര പോലീസ് സ്ഥലത്തെത്തി. കുരിയാടി ഭാഗത്തു നിന്നു പെരുവാട്ടുംതാഴെ ഭാഗത്തേക്കുള്ളവര്‍ റെയില്‍പാളം മുറിച്ചു കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഇവിടെ. വീതിയേറിയ നടപ്പാത വേണമെന്ന ആവശ്യം ഉയരുകയാണ്. സ്ഥലമില്ലാത്തതിനാല്‍ പാളത്തിനോടു ചേര്‍ന്നു പോകേണ്ട സ്ഥിതി. ഇതാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക