|    Jan 22 Sun, 2017 3:11 am
FLASH NEWS

ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധം

Published : 14th September 2016 | Posted By: Navas Ali kn

aadhar-card-status-check-1
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നു. ട്രെയിന്‍ ടിക്കറ്റുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കി. ഇതു സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ മുഖേനയും ബുക്ക് ചെയ്യുന്ന റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാവും. സ്വാതന്ത്ര്യസമര സേനാനികള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍, തൊഴില്‍രഹിതര്‍ എന്നിങ്ങനെ ടിക്കറ്റില്‍ ഇളവു ലഭിക്കുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. ഇടനിലക്കാരുടെ ബള്‍ക്ക് ബുക്കിങ് തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദല്ലാളുകളും ഏജന്‍സികളും ബള്‍ക്ക് ബുക്കിങ് നടത്തുന്നതുമൂലം പലപ്പോഴും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക