|    Jun 29 Thu, 2017 12:52 am
FLASH NEWS
Home   >  National   >  

ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

Published : 6th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വേ നീക്കം. രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. സുരക്ഷയുടെ പേരിലും ആള്‍മാറാട്ടം തടയുവാനെന്ന പേരിലുമാണ് ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. നിലവിലെ ചട്ടമനുസരിച്ച് യാത്രാവേളയില്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടാകണമെങ്കിലും ബുക്ക് ചെയ്യുന്നതിന് രേഖകളൊന്നും തന്നെ ആവശ്യമില്ല.വേണമെന്ന ഇല്ലാത്തവര്‍ക്ക് ട്രെയിനില്‍ മുന്‍കൂട്ടി കഴിയാത്ത സ്ഥിതി വരുന്നു. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രായത്തിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ യാത്രാ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുവാനും രണ്ടാംഘട്ടത്തില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് ടിക്കറ്റ് റിസര്‍വേഷന്‍ തന്നെ നിഷേധിക്കാനുമാണ് റെയില്‍വേയുടെ നീക്കം.ആദ്യഘട്ടം ഉത്തരവിറങ്ങി രണ്ടാഴ്ചയ്്ക്കുള്ളിലും രണ്ടാംഘട്ടം രണ്ടുമാസത്തിനകവും നടപ്പാക്കിയേക്കും. അതേസമയം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് റെയില്‍വേയുടെ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക