|    Mar 27 Mon, 2017 12:19 pm
FLASH NEWS

ട്രെയിന്‍ ഗതാഗത സ്തംഭനം; ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലായി

Published : 29th August 2016 | Posted By: SMR

പാലക്കാട്: കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റി ഷൊര്‍ണൂര്‍ കൊച്ചിന്‍ പാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ പാലക്കാട്ട് നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. അന്യസംസ്ഥാനങ്ങളിലേക്കും കൊങ്കണ്‍ വഴിയുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടതും യാത്രക്കാരെ വലച്ചു.
മംഗലാപുരം ചെന്നൈ റൂട്ടിലെ ട്രെയിനുകള്‍ മാത്രമാണ് ഏറെ മുടക്കമില്ലാതെ ഓടിയത്. രണ്ടുദിവസത്തെ അവധി ദിനം കഴിഞ്ഞ് തെക്കന്‍ ജില്ലകളിലേക്കുള്ള ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും മറ്റുമാണ് ഏറെ വലഞ്ഞത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എറണാകുളം എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരാണ് ഇവരിലധികവും.
ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം റീഫണ്ട് ചെയ്യാനും മറ്റും ഏറെ സമയം വേണ്ടി വന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന അപകടമറിയാതെ അതിരാവിലത്തെ ട്രെയിനുകളില്‍ പോകേണ്ടിയിരുന്നവര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെത്തി നിരാശയോടെ മടങ്ങേണ്ടിയും ബദല്‍ മാര്‍ഗം നോക്കേണ്ടിയും വന്നു. ചിങ്ങം പിറന്നതോടെ വിവാഹ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ളവരായിരുന്നു ഇന്നലത്തെ യാത്രക്കാരില്‍ ഏറെയും. മിക്കവരും യാത്ര ഉപേക്ഷിക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക