|    May 24 Wed, 2017 9:21 pm
FLASH NEWS

ട്രെയിന്‍ അട്ടിമറി ശ്രമം: അന്വേഷണം ഊര്‍ജിതമാക്കി

Published : 25th July 2016 | Posted By: SMR

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വേ സെക്ഷന്‍ എന്‍ജിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈമാസം 22നുണ്ടായ സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്.
കാസര്‍കോടിനും മൊഗ്രാല്‍പുത്തൂരിനും ഇടയില്‍ പന്നിക്കുന്നിലാണ് സംഭവം. ട്രാക്കിന് മുകളില്‍ റെയില്‍പാളങ്ങളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലാസ്റ്റിക് റെയില്‍വേ ക്ലിപ് വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിന്‍ കടന്നുപോവാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡൊമറ്റിക് ട്രോളിയില്‍ പാളം പരിശോധന നടത്തുകയായിരുന്ന റെയില്‍വേ ജീവനക്കാരന്‍ വിജേഷാണ് ക്ലിപ്പുകള്‍ പാളത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ക്ലിപ്പുകള്‍ ഊരിയെടുത്ത ഭാഗത്ത് തിരിച്ച് വച്ചശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. സംഭവം അതീവ ഗൗരവമായാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കാണുന്നത്. സമീപകാലത്ത് നടന്ന മൂന്നാമത്തെ അട്ടിമറിശ്രമമാണ് ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day