|    Jun 19 Tue, 2018 11:57 pm
FLASH NEWS
Home   >  Districts  >  Kasaragod  >  

ട്രെയിനുകള്‍ ഒരേ ട്രാക്കില്‍; വന്‍ ദുരന്തം ഒഴിവായി

Published : 15th September 2017 | Posted By: shadina sdna

കാസര്‍കോട്: ഒരേ ട്രാക്കില്‍ രണ്ടു ട്രെയിനുകല്‍ ഒരേ സമയം വന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചെന്നൈയില്‍ നിന്ന് മാംഗ്ലൂരിലേക്ക് വരികയായിരുന്ന ചൈന്നൈ മെയില്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയപ്പോള്‍ ഇതേ ട്രാക്കില്‍ പുതുച്ചരിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സ്‌പെഷ്യേല്‍ ട്രെയിനും എത്തുകയായിരുന്നു. ലോക്കേ പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പുതുച്ചേരി മംഗളൂര്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ചെന്നൈ മെയില്‍ കാസര്‍കോട് സ്‌റ്റേഷന്‍ കടന്നു പോയതിനു ശേഷമാണ് പുതുച്ചേരി ട്രെയിന്‍ പോയത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ അനാസ്ഥയാണ് ട്രെയിനുകള്‍ ഓരേ ട്രാക്കില്‍ വരാന്‍ കാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് റെയില്‍വേ പോലിസ് അന്വേഷണം ആരംഭിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss