|    Aug 16 Thu, 2018 1:19 pm
Home   >  Todays Paper  >  Page 5  >  

ട്രെയിനുകള്‍ക്ക് ആലുവയില്‍ താല്‍ക്കാലിക സ്റ്റോപ്പ്

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം ഇന്നു മുതല്‍ ഈ മാസം 16 വരെ ചില ട്രെയിനുകള്‍ക്ക് ആലുവ സ്റ്റേഷനില്‍ ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (നമ്പര്‍ 12081) ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന/ പുറപ്പെടുന്ന സമയം രാവിലെ 9.14/ 9.15. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന/ പുറപ്പെടുന്ന സമയം: വൈകീട്ട് 7.03/ 7.04.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന/ പുറപ്പെടുന്ന സമയം: പുലര്‍ച്ചെ 2.40/ 2.41. തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12696) ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന/ പുറപ്പെടുന്ന സമയം: രാത്രി 10.05/10.06.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss