|    Feb 19 Mon, 2018 7:52 am
FLASH NEWS

ട്രെയിനുകളുടെ വൈകി ഓട്ടം: ദക്ഷിണ റെയില്‍വേ റിപോര്‍ട്ട് തേടും

Published : 30th December 2017 | Posted By: kasim kzm

കൊല്ലം: കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള പാസ്സഞ്ചര്‍ മെമു ട്രെയിനുകള്‍  നിരന്തരം വൈകി ഓടുന്നതിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു  കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തി.നേരത്തെ ഈ  വിഷയം  ലോക്‌സഭയില്‍ ഉന്നയിച്ചതിന് ശേഷമാണ് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്ന് കണ്ട് ചര്‍ച്ച നടത്തിയത്. റെയില്‍വേ മന്ത്രിയോടൊപ്പം റെയില്‍വേ ബോര്‍ഡിലെ അഡൈ്വസര്‍ ഗുഹ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സാഗ്‌സേന എന്നിവരും ഉണ്ടായിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരം യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ട്രെയിനുകള്‍ വൈകി ഓടുന്നതിന് പരിഹാരം കാണാന്‍ ദക്ഷിണ റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ മന്ത്രിയെ അറിയിച്ചു. ഈ ഉദ്യോഗസ്ഥന്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകളുടെ സമയക്രമം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഉറപ്പു നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss