|    Oct 20 Fri, 2017 9:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ട്രെയിനുകളിലെ ഫ്‌ളെക്‌സി സംവിധാനം വന്‍ ലാഭം: പദ്ധതി തുടരും

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിരക്കനുസരിച്ച് നിരക്ക് കൂട്ടി നിശ്ചയിക്കുന്ന ഫ്‌ളെക്‌സി സംവിധാനം റെയില്‍വേക്ക് വന്‍ ലാഭമെന്ന് റിപോര്‍ട്ട്. പദ്ധതി നടപ്പാക്കിയതിനു ശേഷം ഒരു വര്‍ഷത്തിനകം 540 കോടി രൂപ നേടാനായിട്ടുണ്ടെന്നും ലാഭകരമായതിനാല്‍ പദ്ധതി തുടരാനാണ് റെയില്‍വേ ആലോചിക്കുന്നതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തു. തിരക്കു കൂടുന്നെന്ന പേരില്‍ വിമാനനിരക്കുകളെ പോലും മറികടക്കുന്ന രീതിയില്‍ പ്രീമിയം ട്രെയിനുകളിലെ നിരക്കുയര്‍ത്തുന്നെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് പദ്ധതി തുടരുമെന്നു റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. രാജധാനി, ശതാബ്ദി, തുരന്തോ എന്നി ട്രെയിനുകളിലാണ് കഴിഞ്ഞ സപ്തംബറില്‍ തിരക്ക് കൂടുന്നതിന് അനുസരിച്ച് 10 ശതമാനമെന്ന തോതില്‍ നിരക്ക് കൂട്ടി ടിക്കറ്റ് വില്‍ക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. പദ്ധതി തുടങ്ങിയതിനു ശേഷം 85,000ഓളം യാത്രക്കാര്‍ അധിക നിരക്ക് നല്‍കി ടിക്കറ്റെടുത്തു. ചുരുങ്ങിയ കാലയളവില്‍ തന്നെ തുരന്തോ വണ്ടികളില്‍ 140 കോടിയും ശതാബ്ദി വണ്ടികള്‍ 120 കോടിയുടെയും അധിക വരുമാനം നേടാനായി. ഇതു ജനങ്ങള്‍ പദ്ധതി അംഗീകരിച്ചതിന്റെ സൂചനയാണെന്നും റെയില്‍വേ  അവകാശപ്പെടുന്നു. അതേസമയം, പദ്ധതി സംബന്ധിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രാലയം പരിശോധിച്ചു വരുകയാണെന്നും യാത്രക്കാര്‍ക്ക് ഉചിതമാവുന്ന വിധത്തില്‍ ഇളവുകള്‍ കൊണ്ടുവരുന്നത് റെയില്‍വേ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക