|    May 30 Tue, 2017 12:38 am
FLASH NEWS

ട്രെയിനില്‍ സഹ യാത്രികയെ അപമാനിച്ച കേസ്: അധ്യാപകന് തടവ്

Published : 15th March 2016 | Posted By: SMR

കൊച്ചി: ട്രെയിനിലെ സഹയാത്രികയെ അപമാനിച്ച കേസില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന് ഒരു വര്‍ഷം വെറും തടവും 3,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം കുടപ്പനക്കുന്ന് ചൂഴമ്പാല ചന്ദ്രഭവനില്‍ രാജീവ്കുമാറിനെ (27) യാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജെ മധു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് മലബാര്‍ എക്‌സ്പ്രസ്സില്‍ രാത്രി യാത്ര ചെയ്ത അസിസ്റ്റന്റ് പ്രഫസറായ യാത്രക്കാരിയെ തീവണ്ടി പിറവത്ത് എത്തിയ സമയത്ത് പ്രതി അപമാനിച്ചുവെന്നാണ് കേസിലെ ആരോപണം. പ്രോസിക്യൂഷനുവേണ്ടി റോയ് പി കുര്യാക്കോസ് ഹാജരായി. റെയില്‍വേ സബ് ഇന്‍സ്‌പെക്റ്റര്‍ സി വിനോദാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day