|    Jul 27 Thu, 2017 7:57 am
FLASH NEWS
Home   >  National   >  

ട്രെയിനിലെ കവര്‍ച്ച;ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സംശയം

Published : 9th August 2016 | Posted By: mi.ptk

train-robberry

ചെന്നൈ:സേലത്ത് നിന്നും ചെന്നൈയിലേയ്ക്ക് കൊണ്ടുവരികയായിരുന്ന 23 ടണ്‍ നോട്ടുകള്‍ ട്രെയിനില്‍ വെച്ച് കവര്‍ന്ന കേസില്‍ബാങ്ക്  ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സംശയം. ബാങ്ക്  ഉദ്യോഗസ്ഥരും
പോലീസുകാരുമടക്കം 15 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓടുന്ന ട്രെയിനിര്‍ ഇത്രയ്ക്ക് ആസൂത്രിതമായി നടത്തിയ കവര്‍ച്ചയ്ക്ക് ബാങ്ക്  ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ട്രെയിനിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ ഏതൊക്കെ പെട്ടികളിലായാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നുള്ള വിവരം കവര്‍ച്ചാസംഘത്തിന് ബാങ്ക് ഉദ്യോഗസ്ഥര്‍ കൈമാറിയെന്ന് സൂചനയുണ്ട്. പെട്ടികള്‍ ട്രെയിനിലേയ്ക്ക് കയറ്റിയ നാല് പോര്‍ട്ടര്‍മാരെയും പോലീസ് ചോദ്യം ചെയ്തു. സേലത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ പത്ത് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. വൈദ്യുതി എന്‍ജിന്‍ ഉപയോഗിക്കുന്ന സമയത്ത് ട്രെയിനിന് മുകളില്‍ കയറി മോഷണം നടത്തുന്നത് അപകടമാണെന്നതിനാല്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന സേലം-വിരുധാജലം റൂട്ടില്‍വച്ചാവാം കൊള്ള നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
train-theft2.jpg.image.470.

റിസര്‍വ് ബാങ്ക് ശേഖരിച്ച 342 കോടി മൂല്യമുള്ള നോട്ടുകളാണ് കവര്‍ന്നത്.228 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പണം ട്രെയിനിന്റെ ബോഗിയുടെ മേല്‍ബാഗം തുരന്നാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ചയാണ് സേലത്ത് നിന്നും തീവണ്ടി ചെന്നൈയിലേയ്ക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ നാലരയോടെ ചെന്നൈ എഗ്മോറില്‍ എത്തിയ ശേഷമാണ് പണം കൊള്ളയടിച്ച വിവരം അധികൃതര്‍ അറിയുന്നത്.
വിവിധ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്കിലേയ്ക്ക് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടത്.
പണം സൂക്ഷിച്ച പെട്ടികള്‍ ബോഗിക്കകത്ത് തന്നെ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസും തമിഴ്‌നാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക