|    Jan 18 Wed, 2017 11:35 am
FLASH NEWS

ട്രെയിനില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന മധ്യവയസ്‌കനെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. റെയില്‍വേ എസ്‌ഐ വി രാജ്‌ഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു സ്‌ക്വോഡുകള്‍ നടത്തിയ പരിശോധനയിലാണ് പൂനെ-എറണാകുളം ട്രെയിനില്‍ നിന്ന് ചാക്കുകെട്ടുകളുമായി എറണാകുളം ഏലക്കര സ്വദേശി വല്ലയില്‍ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. 65000 രൂപ വില വരുന്നതും 50 കിലോയോളം തൂക്കം വരുന്നതുമായ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
പുകയിലയുടെ ഗന്ധം പുറത്ത് വരാതിരിക്കാന്‍ കര്‍പ്പൂരം പൊടിച്ച് ചാക്കില്‍ വിതറി വളരെ വിദഗ്ദമായാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ട്രെയിനുകളില്‍ ഹാന്‍സ് ഉല്‍പന്നങ്ങള്‍ കൊണ്ട് വന്നതിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് റെയില്‍വേ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. കേസുകള്‍ എല്ലാത്തിലും പിഴ ഒടുക്കിയതാണ്. ചെറിയ തുക പിഴ ആയതിനാല്‍ പ്രതി പതിവായി കുറ്റം സമ്മതിച്ച് പിഴ ഒടുക്കി രക്ഷപ്പെടുകയാണ് ചെയ്യാറ്. പെട്രോളിംഗ് സംഘത്തില്‍ എസ്‌ഐക്ക് പുറമേ ഷേഡാ പാര്‍ട്ടിക്കാരായ എസ്‌ഐ രാജേന്ദ്രന്‍, എഎസ്‌ഐമാരായ കെ ശശിധരന്‍, കെ മനോജ് കുമാര്‍, സതീഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക