ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ സിവില്‍ പോലിസ് ഓഫിസര്‍ മരിച്ചു
Published : 15th November 2015 | Posted By: SMR
കാസര്‍കോട്: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മരിച്ചു. കാസര്‍കോട് റെയില്‍വേ പോലിസ് സ്റ്റേഷനിലെ പയ്യന്നൂര്‍ മാമ്പലം എം പി രാജീവനാ (48)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 10ന് വൈകീട്ട് മാവേലി എക്സ്പ്രസില്‍ നിന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കാസര്‍കോട്ട് കൊണ്ടുവന്ന് റെയില്‍വേ പോലിസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിതാവ്: നാരായണന്. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രീത. മക്കള്‍: അതുല്‍രാജ്, അനില്‍രാജ്. സഹോദരന്: രാജേഷ് (ബിഎസ്എഫ്).

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.