|    Jul 22 Sun, 2018 8:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രെയിനില്‍ നിന്ന് കാല്‍വഴുതി കായലിലേക്കുവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : 14th September 2017 | Posted By: fsq

 

കൊല്ലം: ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍വഴുതി കായലിലേക്കുവീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി കീര്‍ത്തന (19)യാണ് കായലില്‍ വീണത്. ഇന്നലെ രാവിലെ എട്ടോടെ പുനലൂര്‍-കന്യാകുമാരി പാസഞ്ച ര്‍ ട്രെയിന്‍ പാലത്തിലൂടെ കടന്നുപോവുമ്പോഴായിരുന്നു അപകടം. പനി ബാധിതയായിരുന്നതിനാല്‍ കോളജില്‍ നിന്നു വീട്ടിലേക്കു പോവാനായി ട്രെയിനില്‍ യാത്ര ചെയ്യവേ കൈകഴുകാനായി വാഷ് ബേസിനടുത്ത് നില്‍ക്കുമ്പോള്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഉലഞ്ഞതിനെത്തുടര്‍ന്നു പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം പാലത്തിന്റെ മറുകരയില്‍ നിന്നിരുന്ന ഒരാള്‍ പെണ്‍കുട്ടി താഴേക്കു വീഴുന്നതു കണ്ടു. ഇയാള്‍ നിലവിളിച്ചതിനെത്തുടര്‍ന്നു കായലില്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു പെ ണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരവൂര്‍ പോലിസ് നിസ്സാര പരിക്കേറ്റ പെണ്‍കുട്ടിയെ പരവൂര്‍ നെടുങ്ങോലം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു ബന്ധുക്കളെത്തി തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss