|    May 23 Tue, 2017 8:34 pm
FLASH NEWS

ട്രെയിനില്‍ നിന്നുവീണ് നാലുവയസ്സുകാരിക്ക് ഗുരുതരപരിക്ക്

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്ത നാലുവയസുകാരിക്ക് ട്രെയിനില്‍ നിന്നുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അനില്‍കുമാര്‍- അമ്പിളി ദമ്പതികളുടെ മകള്‍ അഞ്ജലിയെയാണ് എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ പേട്ട കൊച്ചുവേളി റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ മൂന്നാം മനയ്ക്കല്‍ ഭാഗത്താണ് അപകടം.
കൊല്ലത്തു നിന്നു നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സംഭവത്തില്‍ പേട്ട പോലിസ് നല്‍കിയ മറുപടി ഇങ്ങനെ: അനില്‍കുമാര്‍ ടോയ്‌ലറ്റിലേക്കു പോയപ്പോള്‍ കുട്ടിയും പിന്നാലെപോയി. ഇക്കാര്യം അച്ഛന്‍ ശ്രദ്ധിച്ചുകാണുമെന്നാണ് അമ്പിളി കരുതിയത്. എന്നാല്‍, അനില്‍കുമാര്‍ ടോയ്‌ലറ്റില്‍ കയറി വാതിലടച്ചു. അച്ഛനെ അന്വേഷിക്കുന്നതിനിടെ അബദ്ധത്തില്‍ വാതിലിലൂടെ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
പേട്ട സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ വിട്ടതിന് ശേഷമാണ് അനില്‍കുമാര്‍ ടോയ്‌ലറ്റില്‍ നിന്നിറങ്ങിയത്. അമ്പിളിയുടെ അടുത്തെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തമ്പാനൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ പോലിസില്‍ വിവരമറിയിച്ചു. ട്രെയിനില്‍ നിന്നു ട്രാക്കിന് സമീപത്തെ പുല്ലുകള്‍ക്കിടയിലേക്ക് കുട്ടി വീണത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പേട്ട റെയില്‍വെ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പേട്ട പോലിസാണ് ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് എസ്എടിയിലും എത്തിച്ചത്. തലയ്ക്കും വയറിലുമാണ് കുട്ടിക്ക് പരിക്ക്. രാത്രിയില്‍ കുട്ടിയെ സ്‌കാനിങിന് വിധേയയാക്കി അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. സ്‌കാനിങ് റിപോര്‍ട്ടില്‍ കുട്ടിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകുവശത്തായി രണ്ട് ഗുരുതരമായ പൊട്ടലുകളുമുണ്ടെന്ന് കണ്ടെത്തി. തലയോട്ടിയ്ക്കുള്ളി ല്‍ രക്തസ്രാവവുമുണ്ട്. ഇതേതുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിദഗ്ധര്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. കുട്ടിയുടെ വയറിനും നെഞ്ചിനും പരിക്കുകളൊന്നുമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day