|    Jul 22 Sun, 2018 6:22 am
FLASH NEWS

ട്രെയിനില്‍ നിന്നും ചാടി പ്രതി രക്ഷപെട്ട കേസ്‌ : സുഹൃത്തുക്കള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Published : 22nd September 2017 | Posted By: fsq

 

കൊല്ലം: ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ട പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി. ഇയാളുടെ സുഹൃത്തുക്കള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. രക്ഷപെട്ടതിന് ശേഷം ഒളിവില്‍ താമസിക്കാന്‍ സാ ധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയും പ്രതിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി മോഷണക്കേസിലെ പ്രതിയായ ഫാന്റം ഷാജി എന്നറിയപ്പെടുന്ന ഷാജി (30) ആണ് ബുധനാഴ്ച രാത്രി 7.30ന് കൊല്ലത്ത് വെച്ച് ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. പിറവത്തെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ തിരുവനന്തപുരത്തേക്ക് ഡെറാഡൂണ്‍കൊച്ചുവേളി എക്‌സ്പ്രസില്‍ കൊണ്ടുവരികയായിരുന്നു. എസ്എന്‍ കോളജ് ജങ്ഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ടോയ്‌ലെറ്റില്‍ പോകാനായി വിലങ്ങ് അഴിപ്പിക്കുകയായിരുന്നു. വാതിലിന് സമീപം എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന പോലിസുകാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കറുത്ത പാന്റും വെള്ളജുബയും ധരിച്ചിരന്ന പ്രതി കൈയില്‍ ചരടും കെട്ടിയിട്ടുണ്ട്. ഇരവിപുരം പോലിസാണ് കേസ് അന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss