|    Mar 24 Fri, 2017 3:46 am
FLASH NEWS

ട്രെയിനില്‍ തീയും പുകയും; യാത്രക്കാര്‍ ഇറങ്ങിയോടി

Published : 29th August 2016 | Posted By: SMR

പഴയങ്ങാടി: മംഗലാപുരം-തിരുവനന്തപുരം എകസ്പ്രസ് ട്രെയിനില്‍ തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം.
ട്രെയിന്‍ പഴയങ്ങാടി സ്റ്റേഷനിലെത്തിയപ്പോഴാണ്  മൂന്നാമത്തെ ബോഗിയിലെ ബ്രേക്ക് പാഡില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഈസമയം ട്രെയിന്‍ കയറാനെത്തിയ പഴയങ്ങാടി മൊട്ടാമ്പ്രം സ്വദേശിയും പാലക്കാട് ഡിവിഷന്‍ ഷോര്‍ണൂര്‍ ഡിപ്പോയിലെ അസി. ലോക്കോ പൈലറ്റുമായ മാത്യു ഷൈജനാണ് വിവരം എന്‍ജിന്‍ ഡ്രൈവറെ അറിയിച്ചത്.
തുടര്‍ന്ന് യാത്രക്കാരും സ്റ്റേഷനിലെ ജീവനക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ 30 മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. താല്‍ക്കാലിക പരിഹാരമായി ബ്രേക്ക്പാഡ് നന്നാക്കിയതിനെ തുടര്‍ന്ന് വൈകീട്ട് അഞ്ചോടെയാണ് ട്രെയിന്‍ യാത്രപുറപ്പെട്ടത്.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക