|    Mar 23 Thu, 2017 1:57 pm
FLASH NEWS

ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 1st August 2016 | Posted By: SMR

കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍. ഫോര്‍ട്ടുകൊച്ചി തുണ്ടത്തില്‍ രതീഷ് ദാസ്(35) നെ എറണാകുളം റെയില്‍വേ പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം കഞ്ചാവുമായെത്തിയ രണ്ടുപേര്‍ രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം നാലോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പാട്‌ന എക്‌സ്പ്രസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ ട്രെയിന്‍ വേഗം കുറച്ചതോടെ രതീഷ് ദാസും കൂട്ടാളികളും ചാടിയിറങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ കാത്തുനിന്ന റെയില്‍വേ പോലിസ് രതീഷിനെ പിടികൂടി. ഇയാള്‍ പിടിയിലായതോടെ മറ്റുള്ളവര്‍ പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.
രണ്ടു ബാഗുകളിലാക്കി സേലത്തു നിന്നാണ് ഇയാള്‍ കഞ്ചാവുമായി ട്രെയിനില്‍ കയറിയത്. ഇയാള്‍ സംഘത്തിലെ കാരിയര്‍ മാത്രമാണെന്നും പോലിസ് പറഞ്ഞു. കഞ്ചാവുമായി ഇയാള്‍ എറണാകുളത്ത് എത്തുമ്പോള്‍ കാത്തു നില്‍ക്കുന്നയാള്‍ 2,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
രതീഷ് നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായി റെയില്‍വേ പോലിസ് സിഐ വി എസ് ഷാജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. എസ്‌ഐ രഘു, സിവില്‍ പോലിസുകാരായ സഞ്ജയ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക