|    Jun 23 Sat, 2018 12:03 pm
FLASH NEWS
Home   >  National   >  

ട്രെയിനില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Published : 23rd April 2018 | Posted By: sruthi srt

ചെന്നൈ: ട്രെയിനില്‍വച്ച് ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെപി പ്രേം ആനന്ദിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്.

രാത്രി ഒരുമണിയോടെയാണ് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ ഇയാള്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പ്രേമിനെ തള്ളി മാറ്റി പെണ്‍കുട്ടി നിലവിളിച്ചതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പ്രേമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ അഭിഭാഷക അസോസിയേഷനില്‍ അംഗത്വമുള്ളയാളാണ് പ്രേം ആനന്ദ്. കൂടാതെ 2006 ല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഇയാള്‍ ചെന്നൈയിലെ രാധാകൃഷ്ണ നഗറില്‍ നിന്നും മത്സരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss