|    Oct 22 Sun, 2017 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രെയിനില്‍ ആത്മഹത്യാശ്രമം: യുവാവ് മരിച്ചു

Published : 23rd August 2016 | Posted By: SMR

കൊച്ചി: കായംകുളത്തുവച്ച് നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ കയറി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ നിവാസാണ് (24) മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ 16നാണ് സംഭവം. എന്‍ജിന് പിന്നിലെ രണ്ടാം നമ്പര്‍ ജനറല്‍ കംപാര്‍ട്ടുമെന്റിലെ ശുചിമുറിയില്‍ ഓടിക്കയറി പേപ്പറുകളും വസ്ത്രങ്ങളും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ബോഗിയിലേക്കും തീ പടര്‍ന്നിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 60 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക