|    Sep 23 Sat, 2017 11:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ട്രെയിനപകടം: ഹജ്ജ് ക്യാംപില്‍ സമയക്രമീകരണം

Published : 29th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റി റെയില്‍ ഗതാഗതം താറുമാറായതിനാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നെടുമ്പാശ്ശേരി ഹജ്ജ് സെല്ലില്‍ റിപോര്‍ട്ട് ചെയ്യുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണു നടപടി. ഇന്നലത്തെ വിമാനത്തില്‍ പുറപ്പെടേണ്ടവര്‍ ശനിയാഴ്ച തന്നെ ക്യാംപില്‍ എത്തിയിരുന്നു. എന്നാല്‍, ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ പോവേണ്ടവര്‍ക്ക് ട്രെയിന്‍ ഗതാഗതം താറുമാറായത് ദുരിതമായി. മലബാറില്‍നിന്ന് എത്തിയവര്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഷൊര്‍ണൂര്‍, തൃശൂര്‍ സ്‌റ്റേഷനുകളിലിറങ്ങി ടാക്‌സിയിലും ബസ്സിലുമായാണ് യാത്ര തുടര്‍ന്നത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അഞ്ചുവരെയാണ് അടുത്ത ദിവസത്തെ യാത്രക്കാര്‍ ഹജ്ജ് ക്യാംപിലെ ഓഫിസില്‍ റിപോര്‍ട്ട് ചെയ്യേണ്ടത്. ഇന്നലെ വൈകീട്ട് അഞ്ചിനു ശേഷവും രജിസ്‌ട്രേഷന്‍ തുടര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക