|    Oct 21 Sat, 2017 2:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രെയിനപകടം : മരണസംഖ്യ 44 ആയി

Published : 13th August 2017 | Posted By: fsq

 

കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 44ആയി. 180പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. തകര്‍ന്ന ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാല്‍ മാത്രമേ മരിച്ചവരുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ എന്നും അവര്‍ വ്യക്തമാക്കി. കെയ്‌റോ, പോര്‍ട്ട് സെയ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കോര്‍ഷിദിലെ റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട പോര്‍ട്ട് സെയ്ഡില്‍ നിന്നുള്ള ട്രെയിനുമായി കെയ്‌റോയില്‍ നിന്നുള്ള ട്രെയിന്‍ കൂട്ടിമുട്ടുകയായിരുന്നെന്ന് ഈജിപ്ത് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ട്രെയിനിന്റെ കാലപ്പഴക്കവും കൃത്യമായ സമയം റെയില്‍വേ സ്റ്റേഷനില്‍ അറിയിക്കാത്തതും അപകടകാരണമായതായാണ് പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക