|    Jun 25 Sun, 2017 2:19 am
FLASH NEWS

ട്രെബല്‍ ഹോസ്റ്റലിലെ കുട്ടികളിലെ പകര്‍ച്ചവ്യാധി: ആരോഗ്യ സംഘം എത്തി

Published : 1st November 2016 | Posted By: SMR

കോതമംഗലം: കുട്ടംമ്പുഴ പിണവൂര്‍ കുടി ട്രെബല്‍ ഹോസ്റ്റലിലെ കുട്ടികളില്‍ പകര്‍ച്ചവ്യാധി പിടികൂടിയ വിവരത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ സംഘം എത്തി. 80 കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കുറച്ചുപേര്‍ക്കാണ് കഴിഞ്ഞ ദിവസംപകര്‍ച്ച ചൊറി പിടിപ്പെട്ടത്. സംഭവം വാര്‍ത്തയായതോടെ ആന്റണി ജോണ്‍ എംഎല്‍എ ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് എറണാകുളം ഡെപൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം ഇന്നലെ ഹോസ്റ്റലില്‍ എത്തിയത്. ആരോഗ്യ സംഘം ഹോസ്റ്റലിലെ കുട്ടികളെ പരിശോധിച്ച് ചികില്‍സ നല്‍കി. തുടര്‍ ചികില്‍സ ലഭ്യമാക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനുമായി കുട്ടമ്പുഴ പിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 40 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലിലുള്ളത്. എന്നാല്‍ 80 പേരാണ് ഇവിടെ താമസിക്കുന്നത്. കുട്ടംമ്പുഴ ആദിവാസി മേഖലയിലെ കുടികള്‍ പലതും ഉള്‍വനങ്ങളിലാണ്. ഇക്കാരണംകൊണ്ട് കുടിയില്‍നിന്നും വിദ്യാലയങ്ങളില്‍ നേരിട്ടെത്തി പഠനം സാധ്യമല്ല. ഉത്തരവാദിത്തമുള്ള ജീവനക്കാരുടെ കുറവ് ഇത്തരം അവസരങ്ങളിലെ ഇടപെടലുകള്‍ക്ക് താമസം നേരിടുന്നതിന് കാരണമാവുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക