|    Sep 25 Mon, 2017 10:29 pm
FLASH NEWS

ട്രിപ്പ് റദ്ദാക്കലും കണ്‍സെഷന്‍ നിഷേധിക്കലും പതിവ് ; പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബസ്സില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

Published : 1st October 2016 | Posted By: Abbasali tf

ആലുവ: ട്രിപ്പ് റദ്ദാക്കലും, കണ്‍സെഷന്‍ നിഷേധിക്കലും പതിവാക്കിയ സ്വകാര്യ ബസ് ജീവക്കാര്‍ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബസ്സില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കുഴിവേലിപ്പടി കെഎംഇഎ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്‍സെഷന്‍ നിഷേധിക്കല്‍ പതിവാക്കിയത്തിനെതിരേ വിദ്യാര്‍ഥികള്‍ പ്രധിഷേധവുമായി രംഗത്തെത്തിയതോടെ കോളജ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നത് പതിവാക്കിയ സ്വകാര്യ ബസ് ജീവനക്കാരാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. ട്രിപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച് വാതില്‍ പൂട്ടി പുറത്തുനിന്നെത്തിയവരുടെ സഹായത്തോടെയാണ് തങ്ങളെ ക്രൂരമായി തല്ലിച്ചതച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നത് പതിവാക്കിയതോടെ വിദ്യാര്‍ഥികള്‍ ബസ്സുകള്‍ തടഞ്ഞാണ് സ്‌റ്റോപ്പില്‍നിന്നും വിദ്യാര്‍ഥികളെ കയറ്റിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും ജീവനക്കാരുമായി വാക്കേറ്റം നടന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഫോര്‍ട്ടുകൊച്ചി ബസ്സില്‍ വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോവുകയും തേവക്കലിനു സമീപംവച്ച് ട്രിപ്പ് റദ്ധാക്കി മറ്റു യാത്രക്കാരെ ഇറക്കിവിട്ട ശേഷം കുട്ടികളെ വാതില്‍ പൂട്ടിയിട്ട് പുറമെ നിന്നുള്ളവരുടെ സഹായത്തോടെ മര്‍ദ്ദിച്ചെന്നാണ് പരാതി. ബസ് പഞ്ചായത്ത് റോഡിനു സമീപം എത്തിയപ്പോള്‍ മറ്റ് യാത്രക്കാരെ ഇറക്കിവിട്ടതായും ട്രിപ്പ് കാന്‍സല്‍ ചെയ്ത് കോളജ് വിദ്യാര്‍ഥികളുമായി പോവുകയാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചര മണിക്ക് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞുപോയ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാര്‍ യാത്രാ കണ്‍സഷന്‍ നിരസിച്ചതായും പറയുന്നു. മുഹമ്മദ് ഇസ്മായില്‍, വലീദ്, ഷബീര്‍ തുടങ്ങി എട്ടോളം വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസ് വിടുന്ന സമയത്ത് ബസ്സുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നതിന് സഹായിക്കാന്‍ പോലിസിന്റെ സാന്നിദ്ധ്യം ഈ പ്രദേശത്ത് അനിവാര്യമാണ്. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരേ ആര്‍ടിഒയ്ക്കും റൂറല്‍ പോലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക