|    Jan 19 Fri, 2018 11:28 am
FLASH NEWS

ട്രിപ്പിള്‍ സ്വര്‍ണത്തിളക്കത്തില്‍ ലിജിനയും ചിഞ്ചുചാക്കോയും

Published : 28th November 2015 | Posted By: SMR

തേഞ്ഞിപ്പലം: പങ്കെടുത്തതില്‍ മുഴുവന്‍ സ്വര്‍ണംവരിക്കൂട്ടി രണ്ട് പെണ്‍കുട്ടികള്‍. സബ്ജൂനിയര്‍ ഗേള്‍സ് 200, 400, 600 മീറ്റര്‍ഓട്ടത്തില്‍ മൂന്നിലും സ്വര്‍ണം നേടി എം പി ലിജിന. ഐഡിയല്‍ കടകശ്ശേരിയിലെ ഏട്ടാംതരം വിദ്യാര്‍ഥിനിയാണ്.
ജില്ലാകായികമേളയില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. താനൂര്‍ പുതിയേടത്ത് എം പി ലത്തീഫ്, ശരീഫ ദമ്പതികളുടെ മകളാണ്. സീനിയര്‍ഗേള്‍സ് 400 മീറ്റര്‍ ഹഡില്‍സ്, 400, 800മീറ്റര്‍ ഓട്ടം എന്നിവയില്‍ സ്വര്‍ണം വാരിക്കൂട്ടിയ ചിഞ്ചുചാക്കോയാണ് മറ്റൊരു പ്രതിഭ. ഐഡിയല്‍ കടകശ്ശേരിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞവര്‍ഷവും വ്യക്തിഗത ചാംപ്യനായിരുന്നു. സ്റ്റേറ്റ്മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷമായി ഐഡിയലില്‍എത്തിയിട്ട്. തൃശൂര്‍ പുത്തൂര്‍ സ്വദേശി ചാക്കോ, റിന ദമ്പതികളുടെ മകളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day